തിരുവല്ല: യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തീകരിക്കുന്നതോടെ ജില്ലയിൽ കോൺഗ്രസ് കൂടുതൽ ശക്തിപ്രാപിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നെടുമ്പ്രം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സി.യു.സി രൂപീകരണ ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് യൂണിറ്റ് കമ്മിറ്റികളായിരിക്കും. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി. ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, അഡ്വ.പി.എസ്. മുരളീധരൻനായർ,എ.പ്രദീപ്കുമാർ, ജിജോ ചെറിയാൻ, പി.ജി.നന്ദകുമാർ, അനിൽ സി.ഉഷസ്, ഗ്രേസി അലക്സാണ്ടർ, ജോൺസൺ വെൺപാല, ബ്ലസൻ പത്തിൽ എന്നിവർ പ്രസംഗിച്ചു.