nss
എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയന്റേയും ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ സ്ത്രീ ശാക്തീകരണ പ്രവർത്തക സംഗമം യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : താലൂക്ക് എൻ.എസ്.എസ് യൂണിയന്റേയും താലൂക്ക് ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ താലൂക്കിലെ 92കരയോഗങ്ങളിലെ വനിതാസമാജം, സ്വയം സഹായ സംഘം ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി സ്ത്രീ ശാക്തീകരണ പ്രവർത്തക സംഗമം നടത്തി. യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വനിതകൾ സമൂഹത്തിലും തൊഴിൽ രംഗത്തും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, സ്ത്രീയും കുടുംബവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി അഡ്വ.സിന്ധു ഗോപാലകൃഷ്ണൻ ക്ലാസെടുത്തു.യൂണിയൻ കമ്മിറ്റിയംഗങ്ങളായ ബി.ശ്രീകുമാർ സി.ആർ. ദേവലാൽ, മാനപള്ളിൽ ബി.മോഹൻകുമാർ, ഡോ.എസ്. മുരുകേശ്, പ്രശാന്ത് പി.കുമാർ, സരസ്വതിയമ്മ, പ്രതിനിധി സഭാംഗം ജി.വിജയകുമാരൻ നായർ,മേലൂട് അനിൽകുമാർ, യൂണിയൻ സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ,എൻ.എസ്.എസ് ഇൻസ്പെക്ടർ ജി. അജിത് കുമാർ എന്നിവർ സംസാരിച്ചു.