തിരുവല്ല: ലോക് താന്ത്രിക് ജനതാദൾ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള സമ്മേളനം എൽ.ജെ.ഡി ജില്ലാപ്രസിഡന്റ് മനോജ് മാധവശേരിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, ജില്ലാസെക്രട്ടറി മുരളീധരൻ നായർ, ബേബി തോട്ടത്തിൽ, പ്രസു കാട്ടമറ്റം, സന്തോഷ്, അനിൽ എന്നിവർ പ്രസംഗിച്ചു. നിർദ്ധനരായ കുട്ടികൾക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു.