പന്തളം : കേരള സർവകലാശാല ബി.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനീസ അയ്യൂബ് ഖാനെ സി.പി. എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. സി.പി. എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ബി.ബിന്നി ഉപഹാരം കൈമാറി. പന്തളം നഗരസഭ മുൻ കൗൺസിലർ വി.വി.വിജയകുമാർ പൊന്നാടയണിച്ചു. കെ. എച്ച്. ഷിജു ,കെ. എസ് . മധുസുദനൻ, എൻ.രാജേന്ദ്രൻ, ടി. എസ് . നവാസ്, സുബി സലാം എന്നിവർ പങ്കെടുത്തു.