പന്തളം: കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് നടത്തി. . കടയ്ക്കാട് ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്തു. കടയ്ക്കാട് ജുമാ അത്ത് പ്രസിഡന്റ് മുഹമ്മദ് ഷുഐബ് അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമായെ ഹിന്ദ് ജില്ല ജനറൽ സെക്രട്ടറി ഹാഫീസ് ഹാഷിം ഹസനി ക്ളാസെടുത്തു. എം.ഷാജഹാൻ, അബ്ദുൽ മജീദ് കോട്ടവീട്, സിറാജുദ്ദീൻ ലബ്ബ, നാസർ എന്നിവർ പ്രസംഗിച്ചു.