കോന്നി : ഏലിയറയ്ക്കൽ ശബരി ബാലിക സദനത്തിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശി സൂര്യ (15) ആണ് മരി​ച്ചത്. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. അമ്മ മരിച്ച വിദ്യാർത്ഥിനിയെ സി.ഡബ്ലിയു.സി ആണ് 2011 ൽ ബാലിക സദനത്തിൽ എത്തിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടിയുടെ അമ്മ മരണപ്പെടുന്നത്. കഴിഞ്ഞ ദിവസം ചിറ്റാറിലെ സ്വന്തം വീട്ടിൽ പോയിവന്നതിന് ശേഷം വിദ്യാർത്ഥിനിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. തുടർന്ന് കൗൺസലിംഗ് നൽകിയിരുന്നു. ശബരി ബാലികാസദനത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്. കോന്നി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.