തിരുവല്ല; മേപ്രാൽ സെന്റ് ജോൺസ് ഗവ.എൽ.പി സ്ക്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളന ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വാർഡ് മെമ്പർ ഷൈജു എന്നിവർ പ്രസംഗിക്കും. മേപ്രാൽ ജംഗ്ഷനിൽ നിന്ന് 2.30ന് ഘോഷയാത്ര ആരംഭിക്കും. സർവശിക്ഷാ കേരളയുടെ 48 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്.