കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ 9 വയസു മുതൽ 16 വരെയുള്ള കുട്ടികൾക്കുള്ള കുട്ടിക്കൂട്ടം ബാലവേദി ക്യാമ്പ് സബ് ഇൻസ്‌പെക്ടർ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ അഡ്വ.ജോൺ ഏബ്രഹാം,റിട്ട.ഡിവൈ. എസ്.പി.എൻ.ടി.ആനന്ദൻ, ശശി പന്തളം,ആൽബി എസ്. സ്‌കറിയ, അലൻ സ്‌കറിയ, കനി നദിക എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ ഒന്നാം ദിവസം അതിഥിയായിയെത്തിയ എവറസ്റ്റ് പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ കുട്ടികളുമായി സംവദിച്ചു. ബിജു പരമേശ്വരൻ (യോഗ), റജി മലയാലപ്പുഴ (വ്യക്തിത്വ വികസനവും ജീവിത ദർശനവും), മേജർ വിവേക് ജെ.കെ.തോമസ് (കരിയർ ഗൈഡൻസ്), കാശിനാഥൻ (വായനാനുഭവം), കെ.ജെ. രാജൻ (ഹോബി), പ്രിയരാജ് ഭരതൻ (നാടകയാത്ര) എന്നിവർ ക്ലാസ് നയിച്ചു.