കോന്നി: എസ്.എൻ.ഡി.പി യോഗം 4772-ാം മ്ലാന്തടം ശാഖയിൽ വനിതാ യുവജന സംഗമം നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പദ്മമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, സൗമ്യ ഇ.ബാബു കോട്ടയം, യൂണിയൻ കൗൺസിൽ അംഗംങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്. സജിനാഥ്, പി.വി.രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ -ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്,ശാഖ പ്രസിഡന്റ് കെ.ജി.മോഹനചന്ദ്രൻ, ശാഖാ സെക്രട്ടറി ഇൻ ചാർജ് സാബുരാജ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, വനിതാ സംഘം യുണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്മിത മനോഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ അനീഷ് കണ്ണൻമല, വനിത സംഘം യൂണിറ്റ് പ്രസിഡന്റ് ശൈലജ ഉത്തമൻ, യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് ആകാശ്, പ്രീതി സന്തോഷ്,കെ.എസ്.മണിലാൽ എന്നിവർ സംസാരിച്ചു. ശാഖയിലെ മുതിർന്ന വനിത സംഘം പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. ശാഖയിലെ യൂത്ത് മുവ്മെന്റും ബാലജനയോഗവും പുനഃസംഘടിപ്പിച്ചു.