തിരുവല്ല: പൊതുസമൂഹത്തെ മലീമസപ്പെടുത്തി, മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിപ്പിക്കുന്ന അന്തരീക്ഷത്തിൽ മതേതരത്വം ശക്തിപ്പെടുത്താൻ ഒരുമയോടു കൂടി പ്രവർത്തിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ മതേതരത്വത്തെ സംരക്ഷിക്കുന്ന പച്ചത്തുരുത്താണ് കേരളമെന്നും മന്ത്രി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.കരുണാകരൻ അദ്ധ്യഷനായി. ഓഫീസേഴ്സ് അസോസിയേഷൻ സംഘടനയിലേക്ക് മാറുന്ന പി.ശശിധരൻ നായർ, സർവീസിൽ നിന്ന് വിരമിക്കുന്ന യൂണിയൻ സംസ്ഥാന നേതാക്കളായ അഷറഫ്., പി.രഘുനാഥ്, പി.സി.വിജയകുമാർ,സി.ആർ.പ്രസാദ്, ശ്രീധരൻ, കെ.നാരായണൻ, രാമൻകുട്ടി,ജി.എസ്.പ്രശാന്ത്, ക്രിസ്തുദാസ്, രവീന്ദ്രനാഥ്, എ.സി.ഷൈൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. മന്ത്രി വീണാ ജോർജും, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.അജയകുമാറും ഉപഹാരങ്ങൾ നൽകി. ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, യൂണിയൻ മുൻസംസ്ഥാന ട്രഷറർ എസ്.രൻജീവ്, സ്വാഗതസംഘം ചെയർമാൻ അഡ്വ.ആർ സനൽകുമാർ, സി.ഐ.ടി.യുസംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ പ്രകാശ് ബാബു, ജില്ലാ കമ്മിറ്റിഅംഗം അഡ്വ.ഫ്രാൻസിസ് വി ആന്റണി എന്നിവർ സംസാരിച്ചു.