books

പത്തനംതിട്ട : നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറി അലക്സിന്റെ കൈത്താങ്ങ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജെറി അലക്സ്‌ അദ്ധ്യക്ഷതവഹിച്ചു. പത്തനംതിട്ട ജോയിന്റ് ആർ.ടി.ഒ ബി.അജികുമാർ ക്ലാസുകൾ നയിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ മണിയമ്മ, എം.എസ്.അലക്സ്, ബിജിമോൾ മാത്യു, സി.ഡി.എസ് മെമ്പർ സന്ധ്യാ പനയ്ക്കൽ, എ.ഡി.എസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ, സാന്ദ്ര സന്തോഷ് എന്നിവർ പ്രസംഗിച്ചു. 200 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.