കോന്നി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കോന്നിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം എ.ദീപു കുമാർ അദ്ധ്യക്ഷത വഹിച്ചു. . സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് എബ്രഹാം വാഴയിൽ, കേരള കോൺഗ്രസ് (ബി ) മണ്ഡലം പ്രസിഡന്റ് പി .ആർ .രാമചന്ദ്രൻ പിള്ള, സി.പി. എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി. എസ് .കൃഷ്ണകുമാർ ,എം .എസ് .ഗോപിനാഥൻ, തുളസി മണിയമ്മ എന്നിവർ പ്രസംഗിച്ചു.