1
കോട്ടാങ്ങൽ കരയിൽഗ്രാമവികസന വകുപ്പ് പ്രോഗ്രാം ഇപ്ലീമെന്റേഷൻ യൂണിറ്റ് അവസാന ഘട്ട പരിശോദന നടത്തുന്നു.

മല്ലപ്പള്ളി :പുത്തൂർകടവ് - മറ്റക്കാട്ടുംകടവ് പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. കോട്ടാങ്ങൽ, വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പൈലിംഗ് നടത്തുന്നതിന് പാറയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുളള ജോലികൾ മൂന്ന് ദിവസത്തെ ജോലികളാണ് പൂർത്തിയായത്. വെള്ളാവൂർ- കോട്ടാങ്ങൽ കരയിലും, ആറ്റിലും തുരക്കൽ പ്രവർത്തികൾ പൂർത്തിയായി. ഗ്രാമവികസന വകുപ്പ് പ്രോഗ്രാം ഇപ്ലിമെന്റേഷൻ യൂണിറ്റ് അസി.എൻജീനീയർ ജിത് ജോസഫ്,എക്സിക്യൂട്ടീവ് എൻജിനീയർ സുമ പി. സുരേന്ദ്രൻ ഓവർസിയർ ബി.ചിഞ്ചുമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാന ഗ്രാമവികസന വകുപ്പാണ് പാലത്തിന്റെ നിർമ്മാണം നടത്തുന്നത്. 102 മീറ്റർ നീളവും 8. 4 മീറ്റർ വീതിയുമുള്ള പാലത്തിന് 4 സ്പാനുകളാണ് ഉള്ളത്. 8 കോടി രൂപയാണ് നിർമ്മാണചെലവ്. ഇതിന്റെ 60% കേന്ദ്രവും , 40 % സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. കേരള സ്റ്റേറ്റ് റൂറൽ ഡെവലപ്മെന്റ് ഏജൻസിയിലെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും സാദ്ധ്യതാ പഠനവും നടന്നിരുന്നു.

............................

പത്തനംതിട്ട - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മണിമലയാറിനു കുറുകെയുള്ള പാലത്തിന്റെ നിർമ്മാണത്തിനാണ് ഇതോടെ തുടക്കമായിരുന്നത്. പാലം പണി പൂർത്തിയാകുന്നതോടെ ഇരുകരകളിലും ഉള്ളവരുടെ യാത്ര സുഗമമാകും

മനോജ്

(തടത്തേൽ)

.........................

കോട്ടാങ്ങൽ, വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം

..........................

102 മീറ്റർ നീളവും 8. 4 മീറ്റർ വീതി

നിർമ്മാണച്ചെലവ് 8 കോടി

60% കേന്ദ്രവും , 40 % സംസ്ഥാന സർക്കാരും ചെലവ് വഹിക്കണം