തിരുവല്ല: പുതുക്കിപ്പണിത തിരുവല്ല ലയൺസ് ക്ലബ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. പ്രസിഡന്റ് അഡ്വ.വി.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വിതരണവും ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയാ നിർവഹിച്ചു. സണ്ണി വി.സഖറിയ, ബിനോ ഐ.കോശി, ആർ.വെങ്കിടാചലം, പോൾ മത്തായി, പ്രൊഫ.ജെയിംസ് കെ.ഫിലിപ്പ്, കെ.ജി.തോമസ്, ചെറിയാൻ പോളച്ചിറയ്ക്കൽ, അനു ടി.ജോർജ്ജ്, എലിസബത്ത് ജോർജ്ജ്, ലീലാമ്മ ഏബ്രഹാം, ഗിരീഷ് പണിക്കർ, കപിൽ എസ്.കുമാർ എന്നിവർ പ്രസംഗിച്ചു.