fireforce
പൊടിയാടിയിൽ കടപുഴകിയ മരം അഗ്നിശമനസേന മുറിച്ചുനീക്കുന്നു

തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടിയിൽ വഴിയരികിൽ നിന്നിരുന്ന മരം റോഡിന് കുറുകെ കടപുഴകി. പൊടിയാടി പോസ്റ്റോഫീസിന് സമീപം നിന്നിരുന്ന കൊന്ന മരമാണ് മറിഞ്ഞു വീണത്. ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു സംഭവം. വാർഡ് മെമ്പർ മായാദേവി അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു നീക്കി. സംഭവത്തെ തുടർന്ന് റോഡിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.