റാന്നി : റാന്നി സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി കരിയംപ്ലാവ് അഴകാതാനിൽ വി.എസ് സാനിമോൾ റാന്നി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പരാതി അന്വേഷിച്ചു കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. ഷിന്റു തേനാലിൽ. ജെറിൻ പ്ലാച്ചേരി, ജോസഫ് ഷിബു തോണിക്കടവിൽ, ഉദയൻ സി.എം.അരവിന്ദ് വെട്ടിക്കൽ. ബെബിൻ ആന്റണി.ഷിജോ ചേന്നമല എന്നിവർ സംസാരിച്ചു.