അടൂർ : താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 26 ന് അടൂർ കോടതിയിൽ നാഷണൽ ലോക് അദാലത്ത് നടത്തും. ഒത്തുതീർപ്പാക്കുന്ന ക്രിമിനൽ കേസുകൾ, സെക്ഷൻ 138 എൻ. ഐ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ, കുടുംബപരമായ കേസുകൾ, തൊഴിൽ, ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമിഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ പരിഗണിക്കും. പണസംബന്ധമായ കേസുകൾ ചർച്ചയിലൂടെ ഇളവുകൾ നൽകിയാണ് തീർപ്പാക്കുന്നത്. ബാങ്ക്, രജിസ്ട്രേഷൻ,കെ. എസ്. എഫ്. ഇ, കോ - ഒാപ്പറേറ്റീവ് ബാങ്ക്, സൊസൈറ്റി, സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങൾ, മോട്ടോർ വെഹിക്കിൾ, എൽ. ഐ. സി, പണയസംബന്ധമായ പരാതികൾ, ഗ്രൂപ്പ് ലോണുകൾ, മൈക്രോഫിനാൻസ്, പെട്രോൾ പമ്പുകളുമായുള്ള തർക്കങ്ങൾ, എന്നിവ സംബന്ധിച്ച പരാതികളും നൽകാം. അദാലത്തിൽ പരിഗണിക്കുന്നതിന് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുമ്പാകെ പരാതി സമർപ്പിക്കണം.ഫോൺ- 9400955241