പന്തളം: മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ബുധനാഴ്ച നടക്കും. തന്ത്രി തെക്കേടത്ത് മേമന ഇല്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകൾ നടക്കും. ചതു:ശതം മഹാനിവേദ്യം ഭക്തർക്ക് വിതരണം ചെയ്യും.