പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ പണം തിരികെ ലഭിക്കുന്നതിന് ജില്ലാ ഭരണകൂടം
നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. ജില്ലകളിൽ ഭരണാധികാരികൾ അനുഭാവ പൂർണമായ നടപടികൾ സീകരിച്ച് വരുമ്പോൾ പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാന ഓഫീസ് ഉൾപ്പെടുന്ന പത്തനംതിട്ടയിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഡി.സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് പടിക്കൽ നടന്ന സമാപന സമ്മേളനം ബി. ജെ. പി ജില്ലാ പ്രസിഡന്റ് വി. എ .സൂരജ് ഉദ്ഘാടനം ചെയ്തു . സി .എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. രാജു എബ്രഹാം സി.പി ജോൺ പന്തളം , അന്നമ്മ വകയാർ, ബിജി റാന്നി, സുനിൽ കുമാർ അഞ്ചൽ, അനസ് താമരക്കുളം , തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.