പള്ളിക്കൽ: കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സനദ്ധ സംഘടനകളുടെയും സഹകരണത്തോടെ പള്ളിക്കലാറ് സംരക്ഷണ കാമ്പയിന് ഇന്ന് പള്ളിക്കലിൽ തുടക്കം കുറിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട്, പഞ്ചായത്തുകളിലൂടെയും അടൂർ നഗരസഭയിലൂടെയും കടന്നുപോകുന്ന പ്രധാന നദിയാണ് പള്ളിക്കലാറ് . 44 കിലോമീറ്റർ ദൂരമുള്ള നദി ഇന്ന് മലിനീകരണത്തിന്റെയും കൈയേറ്റത്തിന്റെയും പിടിയിലാണ്. ഇതിൽ നിന്ന് നദിയെ വീണ്ടെടുക്കേണ്ടത് വരുംതലമുറയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. നാടിന്റെ കുടിവെള്ള ലഭ്യതയ്ക്കും കാർഷികമേഖലയ്ക്കും ഈ നദിയുടെ പുനരുജ്ജീവനം അത്യാവശ്യമാണ്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയുള്ള കാമ്പയിൻ വരും മാസങ്ങളിലും തുടരും .