photo
പൂങ്കാവ് ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ വാഹന ചാർജ്ജിംഗ് സംവിധാനം

പ്രമാടം : ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമായി കെ.എസ്.ഇ.ബി പൂങ്കാവിലും. പൂങ്കാവ് ജംഗ്ഷിനിലും. സി.എം.എസ് എം.പി സ്കൂളിന് സമീപമുള്ള വൈദ്യുതി പോസ്റ്റിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രമാടവും പൂങ്കാവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. കാമറ, മോഡം, ഇന്റർനെറ്റ് എന്നിവ അടങ്ങുന്നതാണ് ചാർജിംഗ് പോയിന്റ്. ഇതിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. അടുത്ത മാസം ആദ്യം കമ്മിഷൻ ചെയ്യാനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രയോജനപ്പെടും. പൂങ്കാവ് ജംഗ്ഷൻ കേന്ദ്രീകരിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷയുടെ എണ്ണത്തിലും വർദ്ധനവുണ്ട്.

ഒരുതവണ ചാർജ് ചെയ്താൽ ഓട്ടോറിക്ഷകൾക്ക് നൂറ് കിലോമീറ്റർ വരെ ഓടാൻ കഴിയും. മൊബൈൽ ആപ് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാം. പണം ഓൺലൈനിൽ അടച്ചാൽ ഉടൻ ചാർജ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കും. ഇതനുസരിച്ച് അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ വൈദ്യുതി നിറയ്ക്കാം