അടൂർ : നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് പറയപ്പെടുമ്പോഴും പ്രവാസി ക്ഷേമത്തിനായി മാറിമാറി വന്ന സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അടൂർ പ്രവാസി സംഘത്തിന്റെ ആംബുലൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൽ വ്യവസായങ്ങൾ കൊണ്ടുവരുന്നതിനും സ്വയം പര്യാപ്തമായി സാമ്പത്തിക ഭദ്രത കൈവരിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ വ്യവസായ വിപ്ലവം ഉണ്ടാക്കിയ ഗുജറാത്തിനെക്കുറിച്ച് പഠിക്കാൻ സർക്കാർ തയ്യാറാകുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. അടൂർ പ്രവാസി സംഘം ട്രസ്റ്റ് ചെയർമാൻ ആർ. ജിനു അദ്ധ്യക്ഷനായിരുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി.എസൂരജ് മുഖ്യപ്രഭാഷണം നടത്തി.കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. സി.എൻ ഓമനക്കുട്ടൻ , പി.ജി. ഗോഖലെ, രൂപേഷ് അടൂർ , കെ. ബിനുമോൻ , അനിൽ നെടുമ്പള്ളി, എം.കെ അരവിന്ദൻ , അഡ്വ.സി പ്രദീപ് കുമാർ , ബി.കൃഷ്ണകുമാർ, സജു കുമാർ ആർ, അഡ്വ.അനിൽ പി നായർ , അരുൺ എസ് , ശ്രീജ പ്രദീപ് കുമാർ , എസ് വേണു , വിനോദ് വാസുദേവൻ . ബിന്ദു ഹരിഹരൻ ,കെ.നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.