അടൂർ : ദേശീയ നഗര ഉപജീവനദൗത്യത്തിന്റെ ഭാഗമായി അടൂർ നഗരസഭയിലെ വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ സെക്രട്ടറി രാഗിമോൾ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ്, കൗൺസിലർമാർ, വഴിയോട കച്ചവട സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.