then
അങ്കണവാടി പ്രവേശനോത്സവ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്നു

പള്ളിക്കൽ : അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം മിത്രപുരം ഉദയഗിരിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പരീക്ഷണകാലം കഴിഞ്ഞെന്നും കളിചിരികൾ നിറക്കുന്ന പഴയ നല്ല നാളുകൾ ആഗതമായെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്ന തേൻകണം പദ്ധതിയുടെ ഉദ്ഘാടനവും ചി​റ്റയം നിർവഹിച്ചു.
ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) ഒരുകുട്ടിക്ക് ആറ് തുള്ളി തേൻ ആണ് (0.50 ഗ്രാം) നൽകുക. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഡി.ഒ ഷിബില.ജെ സ്വാഗതം ആശംസിച്ചു. പ്രീസ്‌കൂൾ സർട്ടിഫിക്കറ്റ് വിതരണം വാർഡ് മെമ്പർ ഷൈലജ പുഷ്പൻ നിർവഹിച്ചു. ശങ്കർ.ജി, രശ്മി ചന്ദ്രൻ, പുഷ്പലത.പി.ജെ, യശോദ.പി, എൽസമ്മ തുടങ്ങിയവർ സംസാരിച്ചു.

കൊടുമൺ : വയണകുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് അംഗം ജിതേഷ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. കുട്ടികൾക്കുള്ള പഠനസാമഗ്രികൾ

പി.കെ.പ്രഭാകരൻ, ശ്യാം.ജെ, കെ.സുന്ദരേശൻ എന്നിവർ വിതരണം ചെയ്തു.

സി.വി.ചന്ദ്രൻ, ചന്ദ്രശേഖരൻ, എം.ശാന്തപ്പൻ, രേഷ്മ, ജിഷ എന്നിവർ സംസാരിച്ചു.