പത്തനംതിട്ട : ജില്ലയുടെ വളർച്ചയ്ക്ക് 220 കെ.വി ജി.ഐ.എസ് സബ്‌സ്റ്റേഷൻ വഴിയൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് വൈദ്യുത ബോർഡ് ജീവനക്കാരാണെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പറഞ്ഞു.
നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കൗൺസിലർമാരായ റോഷൻ നായർ, സുമേഷ് ബാബു, എ.ആർ. അജിത് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, അലക്‌സ് കണ്ണമല, രാജു നെടുവംപുറം, എം. മുഹമ്മദ് സാലി, ബി. ഷാഹുൽ ഹമീദ്, നിസാർ നൂർമഹൽ, വിക്ടർ ടി തോമസ്, തുടങ്ങിയവർ പങ്കെടുത്തു.