ചെങ്ങന്നൂർ: അർഹതയ്ക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ കൂടുതൽ കരുത്തോടെയും ഊർജ്ജസ്വലതയോടെയും പ്രവർത്തിക്കാൻ പ്രചോദനമാകുമെന്ന് മുൻ കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. സ്‌നേഹസാന്ദ്രമായ് 2022 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ചെയർമാനും നഗരസഭാ കൗൺസിലറുമായ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കേരള ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണനെ ആദരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കുമാരി, പി.ഡി.മോഹനൻ, കൗൺസിലർമാരായ രാജൻ കണ്ണാട്ട്, ശോഭാ വർഗീസ്, റിജോ ജോൺ ജോർജ്, സൂസമ്മ ഏബ്രഹാം, അശോക് പടിപ്പുരയ്ക്കൽ, ബി.ശരത്ചന്ദ്രൻ, സെക്രട്ടറി ഇൻ ചാർജ് വി.പ്രകാശ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സുധാകർ, സി.ഡി.എസ്.ചെയർപേഴ്‌സൺ എസ്.ശ്രീകല, എ.ഡി.എസ് ചെയർപേഴ്‌സൺ ടി.കെ.പുഷ്പ, ആശാപ്രവർത്തക രമണി വിഷ്ണു എന്നിവർ പ്രസംഗിച്ചു മികച്ച മാദ്ധ്യമ പ്രവർത്തനത്തിന് കേരളകൗമുദി ചെങ്ങന്നൂർ ബ്യൂറോ ലേഖകൻ ടി.എസ്.സനൽകുമാർ, മലയാള മനോരമ ചെങ്ങന്നൂർ ബ്യൂറോ ലേഖകൻ അനീഷ് വി.കുറുപ്പ് , മികച്ച സേവനത്തിന് ചെങ്ങന്നൂർ ജില്ലാ ആശുപത്രി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കെ. പുഷ്പലത, ജില്ലാ ആശുപത്രി ജീവനക്കാരായ ഹെൽത്ത് ഇൻസ്‌പെക്ടർ വി.ആർ. വത്സല, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്‌സ് റൂബി തോമസ്, പാലിയേറ്റീവ് കെയർ നഴ്‌സ് സി.എസ്. മഞ്ജുമോൾ, പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് എസ്. ദിവ്യ, നഗരസഭ 23-ാം വാർഡ് ആശാപ്രവർത്തക രമണി വിഷ്ണു, ചെങ്ങന്നൂർ ഐ.എം.എ പ്രസിഡന്റ് ഡോ.ഉമ്മൻ വർഗീസ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ആർ.ജയകൃഷ്ണൻ, ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി.വേണുകുമാർ, സജി വർഗീസ് പാറപ്പുറം, ലിജോ ഈരയിൽ, ഗീതാ വിജയൻ എന്നിവരെ ആദരിച്ചു.