മേപ്രാൽ: മേപ്രാൽ ഗവ. സെന്റ് ജോൺസ് എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ശിലാഫലക അനാച്ഛാദനം അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു.
പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണുനമ്പൂതിരി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുഭദ്ര രാജൻ, ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയ എബ്രഹാം, വാർഡ് മെമ്പർമാരായ എം.സി. ഷൈജു, സൂസൻ വർഗീസ്, പത്തനംതിട്ട ഡി.ഡി ഇ കെ.എസ്. ബീനാറാണി, ഡയറ്റ് പ്രിൻസിപ്പൽ പി.പി. വേണുഗോപാലൻ, പത്തനംതിട്ട എസ്.എസ്.കെ ഡി.പി.സി ഡോ. ലെജു പി തോമസ്, തിരുവല്ല ഡി.ഇ.ഒ പി.ആർ. പ്രസീന, എസ്.എസ്.കെ ഡി.പിഒ. എ.കെ. പ്രകാശ്, തിരുവല്ല എ.ഇ.ഒ വി.കെ. മിനികുമാരി, ബി.പി.സി റോയി റ്റി. മാത്യു, പ്രഥമാദ്ധ്യാപിക എസ്. റീജാമോൾ, സീനിയർ അദ്ധ്യാപിക ഷിജു പി. ചാക്കോ, മുൻ പ്രഥമാദ്ധ്യാപിക പി.വി. സുജാത, പിടിഎ പ്രസിഡന്റ് ചാക്കോ മാത്യു, തുടങ്ങിയവർ പങ്കെടുത്തു. എസ്എസ്‌കെ എൻജിനീയർ റാഹിലാ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു.