cpm
ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പോൾവാൾട്ടിൽ സ്വർണ്ണം നേടിയ ഡോ.സാബു പി ശാമുവേലിനെ സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം ശശികുമാർ ആദരിക്കുന്നു.

ചെങ്ങന്നൂർ: തമിഴ്നാട്ടിലെ കടലൂരിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ ചെങ്ങന്നൂർ മുണ്ടങ്കാവ് പുന്നപ്പുഴ നസ്രേത്തിൽ ഡോ.സാബു പി ശാമുവേലിനെ സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.ശശികുമാർ ആദരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.കെ മനോജ്, വി.വി അജയൻ, സി.വി ഷാജി, ജിബിൻ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.