ചെങ്ങന്നൂർ: വെണ്മണി കോടുകുളഞ്ഞിക്കരോട് ഇരട്ടക്കൊലപാതക കേസിലെ സാക്ഷിയായ ബംഗ്ലാദേശ് സ്വദേശിയെ ബംഗ്ലാദേശ് പൊലീസിന് കൈമാറി. എം.ഡി. ഇക്രാമുൾ ഇസ്ലാമിനെയാണ് വെണ്മണി പൊലീസ് ബംഗ്ലദേശ് അതിർത്തിയായ പശ്ചിമ ബംഗാളിലെ ഹരിദാസ്പൂരിലെത്തിച്ചത്.
വ്യക്തമായ രേഖകളില്ലാതെ കേരളത്തിൽ കഴിഞ്ഞിരുന്ന ഇക്രാമുളിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് നടപടി. 2019 നവംബർ 11-നായിരുന്നു കോടുകുളഞ്ഞിക്കരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (76), ഭാര്യ ഏലിക്കുട്ടി (68) എന്നിവർ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. കേസിൽ ബംഗ്ലദേശ് സ്വദേശികളായ ലബിലു ഹസൻ, ജുവൽ ഹസൻ എന്നിവരാണ് പ്രതികൾ.