തിരുവല്ല : നിരണം കാട്ടുനിലത്ത് 58 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ വീടിനുള്ളിൽ നിന്ന് കണ്ടെത്തി. കാട്ടുനിലം തറപ്പള്ളത്ത് വീട്ടിൽ രാജമ്മ കേശവന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. രാജമ്മയും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. പുരയിടത്തിലെ മരം വെട്ടാനെത്തിയ തൊഴിലാളികളാണ് വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.