mahila-janatha
മഹിളാ ജനത ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മഹിളാ ജനത ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം ചേർന്നു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ സമൂഹത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹിളാ ജനത ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് വി.ആർ.വത്സല അദ്ധ്യക്ഷത വഹിച്ചു. മഹിളാ ജനത ജില്ലാ വൈസ് - പ്രസിഡന്റ് ചെല്ലമ്മ രാഘവൻ, ജെ.ശ്രീകല, സൗമ്യ.വി.നായർ, ഗീതു മാന്നാർ, കെ.സുലഭകുമാരി, ബി. ശ്രീദേവി, ആർ.യമുന, പി.സജിതകുമാരി, റോഷ്മ അൻസാരി കോയിക്കമുക്ക്, എൽ.ജെ.ഡി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, ജില്ലാ സെക്രട്ടറി പ്രസന്നൻ പള്ളിപ്പുറം, അജിത് ആയിക്കാട്, സന്തോഷ് കുന്നേൽ, കെ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . മഹിളാ ജനത ചെങ്ങന്നൂർ നിയോജകമണ്ഡലം കൺവെൻഷൻ ആഗസ്റ്റ് മാസത്തിൽ നടത്താനും യോഗം തീരുമാനിച്ചു.