കോന്നി: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ‌.എ അറിയിച്ചു. ടാലന്റ് ഡെവലപ്മെൻറ് കോഴ്സും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് ആരംഭിക്കുന്നത്. അക്കാദമിയുടെ ഉപകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസുകൾ നടത്തുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സിനും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്സിനുമുള്ള പ്രവേശനം ആരംഭിച്ചിരിക്കുകയാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കേണ്ടതാണ് വെബ് സൈറ്റ്: kscsa.org ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 15ന്. ക്ലാസുകൾ ജൂൺ മൂന്നാമത്തെ ആഴ്ച മുതൽ എല്ലാ ഞായറാഴ്ച്ചകളിലുമാണ് നടക്കുന്നത്.