മാരൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മാരൂർ 44-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം ആറാം വാർഡ് മെമ്പർ ശങ്കർമാരൂർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരം നൽകിയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അങ്കണവാടിയിലേക്ക് സ്വീകരിച്ചത്. അങ്കണവാടി വർക്കർ സൂസമ്മ, ഹെൽപ്പർ രമണി, സി. ഡി. എസ് മെമ്പർ മിനി, കേരളകൗമുദി മാരൂർ ഏജന്റ് സജിനി രണജിത്ത്, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.