പന്തളം: ലോകത്തിന്റെ നെറുകയിൽ വിടർന്നുവിന്യസിച്ച മൂവർണക്കൊടി ഒരിക്കൽക്കൂടി പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ മുറ്റത്ത് വിടർന്നു.
പന്തളം കുളനട ഗ്രാമീണ വായനശാലയിൽ പ്രവർത്തിക്കുന്ന ബാലവേദി അംഗങ്ങൾക്കായി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടന്ന ക്യാമ്പിൽ കുട്ടികളോടു സംവദിക്കാൻ എവറസ്റ്റിന്റെ നെറുകയിലെത്തിയ പർവതാരോഹകൻ ഷേയ്ക് ഹസ്സൻ ഖാൻ വന്നതു കുട്ടികൾ വരച്ച് എവറസ്റ്റ് ക്യാമ്പുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ലോകത്തിന്റെ നെറുകയിലുയർത്തിയ കൂറ്റൻ ദേശീയ പതാകയുമായാണ്.
മേജർ വിവേക് ജെ.കെ.തോമസ്, ബാലവേദി പ്രസിഡന്റ് അലീന രാജ്, സെക്രട്ടറി ബിനി ബിജി, വൈസ് പ്രസിഡന്റ് ആൽബി എസ്. സ്കറിയ, ജോ. സെക്രട്ടറി ടി.എസ്. ആയുഷ്, വായനശാല പ്രവർത്തകരായ റിട്ട. ഡിവൈ.എസ്.പി എൻ.ടി.ആനന്ദൻ, ജോസ് കെ.തോമസ്, ശശി പന്തളം, പി.എം.സാമുവൽ, ബിജു വർഗീസ്, അനില ബിജു, ജോൺ യോഹന്നാൻ, പ്രിയരാജ് ഭരതൻ, കെ.ജെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.