കോന്നി: എസ്.എൻ.ഡി.പി യോഗം 1658 -ാം നമ്പർ കൂടൽ സൗത്ത് ശാഖയിൽ നടന്ന ഉണർവ് 2022 കുട്ടിക്കൂട്ടം ദ്വിദിന വ്യക്തിത്വ സെമിനാർ എസ്. എച്ച്.ഒ. ജി.പുഷ്പകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് ഡോ. ദീപു ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ, ശാഖ ചാരിറ്റബിൾ സെക്രട്ടറി ഇ.വി.രാജൻ, മധു ശാന്തി, വനിതാ സംഘം പ്രസിഡന്റ് സുനിത സുനിൽ, സെക്രട്ടറി ബിന്ദു സനൽ, കുടുംബയോഗം ചെയർമാൻ വി.ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. റവ. ഫാ. ജോജി കെ.ജോയി, ഡോ.അമല അനി ജോൺ എന്നിവർ ക്‌ളാസുകൾ നയിച്ചു.