പന്തളം: സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാദ്ധ്യാപിക കെ. ശ്രീലതയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. എസ്. പി.സി ഡി.ഐ .യു. കൃഷ്ണനുണ്ണി നേതൃത്വം നൽകി്. തുടർന്ന് പി.ടി.എ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. ശ്രീലതയെ ആദരിച്ചു.
എസ്.പി.സി രക്ഷാകർതൃസമിതി അദ്ധ്യക്ഷൻ വിജയകുമാർ, ഡി.ഐ രാജീവ്, സി.പി.ഒ ദീപ പി. പിള്ള, സി.പി.ഒ ഉഷ ജി. കുറുപ്പ്, സ്റ്റാഫ് സെക്രട്ടറി കെ.ആർ. സുധാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.