തിരുവല്ല: എസ്.സി.എസ്. ഇ.എ.എൽ.പി.സ്കൂളിൽ പുതുതായി പണിത ജോസഫ് മാർത്തോമ്മാ സ്മാരക സമുച്ചയത്തിന്റെ കൂദാശ ഇന്ന് നടക്കും. 2.30ന് തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൂദാശ കർമ്മം നിർവഹിക്കും. മന്ത്രി വീണാ ജോർജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എൽ.പി.സ്കൂൾ, ഹയർ സെക്കൻഡറിയുടെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടുന്നതാണ് സമുച്ചയം.