signal
ലോറിയിടിച്ച് തകർന്ന തിരുവല്ല ബൈപ്പാസിൽ സിഗ്നൽ ലൈറ്റ്

തിരുവല്ല: നിയന്ത്രണം വിട്ട ലോറിയിടിച്ച് തിരുവല്ല ബൈപ്പാസിൽ സിഗ്നൽ ലൈറ്റ് തകർന്നു. ബൈപ്പാസിൽ ബിവൺബി ടു ജംഗ്ഷനിലെ സിഗ്നൽ ലൈറ്റാണ് തകർന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തെ പാലോടേക്ക് റബർ കയറ്റിപ്പോയ ലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞുവീണ ലൈറ്റ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈപ്പാസിൽ അരമണിക്കൂർ നേരം ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.