തിരുവല്ല: റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ ഐ.എ.എസ് പഠനശിബിരം മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. റോട്ടറിയുടെ വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം എൻ.എസ്എസ് അക്കാഡമിയുമായി ചേർന്ന് തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളിലെ 100 വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തെ പഠനശിബിരം. ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ബാബുമോൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ക്ലാസിന് നേതൃത്വം നൽകി. കെ.പി.രാമചന്ദ്രൻ, വിജയലക്ഷ്മി നായർ, പ്രൊഫ. ഗോപിനാഥൻനായർ, മുരുകൻ പാളയത്തിൽ, ഷാജി വർഗീസ്, മാത്യുസ് കെ. ജേക്കബ്, ജെബി എബ്രഹാം, ഡോ. ഗോപിനാഥൻ നായർ , റിനോഷ് ഏലിയാസ് എന്നിവർ പ്രസംഗിച്ചു.