പത്തനംതിട്ട: മണ്ണാറക്കുളഞ്ഞിയിൽ ബൈക്കും മിനിലോറി​യും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുമ്പളാം പൊയ്കയിൽ വാടകയ്ക്ക് താമസിക്കുന്ന ഓമത്താൻ കുഴിയിൽ പ്രമുൽ ജിത്ത് (28) ആണ് മരിച്ചത്. മണ്ണാറക്കുളഞ്ഞി അമ്പഴത്തിൽ മൂട്ടിൽ പടിയിൽ ഇന്നലെ രാത്രി 7.45 നാണ് അപകടം. പ്രമുൽ ജിത്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശിയാണ് . മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.