jalanadatham

കുന്നിക്കോട് : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ജലനടത്തം' സംഘടിപ്പിച്ചു. ആവണീശ്വരം ചക്കുപാറ വലിയതോടിന്റെ സമീപത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ.ശ്രീകല, ആർ.അജയകുമാർ, ജി.രഘു, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഹരിത കർമ്മസേനാഗംങ്ങൾ എന്നിവർ പങ്കെടുത്തു.