ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ നിസാമുദ്ദീൻ അദ്ധ്യക്ഷനായി.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അൻസറുദ്ദീൻ, കെ. പി .സി .സി ജനറൽ സെക്രട്ടി എം.എം. നസീർ, വെളിയം ശ്രീകുമാർ ,പി. എസ്.പ്രദീപ്, എസ്. എസ്. ശരത്, ചിതറ മുരളി ,വി. ടി. സിബി, സ്ഥാനാർത്ഥി വട്ടപ്പാറ നിസാർ, കൺവീനർ ചെങ്കൂർ സുരേഷ്എന്നിവർ സംസാരിച്ചു