chavara
ദി സിറ്റിസൺ 2022ന്റെ ചവറ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി.സുധീഷ് കുമാർ നിർവഹിക്കുന്നു

തേവലക്കര: കൊല്ലം ജില്ലയെ ഭരണഘടനാ സാക്ഷരത ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ദി സിറ്റിസൺ 2022' എന്ന പദ്ധതിയുടെ ചവറ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് എസ്. തുളസീധരൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി , ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതികാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി, പ്രിയ ഷിനു , പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുരേഷ് കുമാർ, ജി.ആർ.ഗീത,
ഐ. ജയലക്ഷ്മി, സെക്രട്ടറി ടി. ശിവകുമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കില റിസോഴ്സ് പേഴ്സൺ ഫ്രെഡി, ഫെറിയ എന്നിവർ വിഷയാവതരണം നടത്തി.