ഓച്ചിറ: കൊല്ലം ജില്ലയെ ഭരണഘടന സാക്ഷരത ജില്ലയായി പ്രഖ്യാപിക്കുന്ന 'ദി സിറ്റിസൺ 2022'ന്റെ ആലപ്പാട് പഞ്ചായത്ത് തല ഉദ്ഘാടനം ആലപ്പാട് എസ്.എസ്.ബി കരയോഗം ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.ഷൈമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം വസന്താരമേശ്, സ്ഥിരം സമിതി അംഗങ്ങളായ ഹജിത, മായ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷേർളിശ്രീകുമാർ, നിഷ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, സെനറ്റർമാർ, സി.ഡിഎസ്, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.