ചവറ: റൂസയുടെ ധന സഹായത്താൽ ചവറ ബി.ജെ.എം കോളേജിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു ഓൺലൈനായി നിർവഹിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.കെ.അജിതകുമാരി സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷനായി ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ

ഫലകം അനാച്ഛാദനം ചെയ്തു. അഡ്വ.എൻ.കെ.പ്രേമചന്ദ്രൻ

എം.പി മുഖ്യപ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി സുധീഷ്കുമാർ,​ ഗ്രാമപഞ്ചായത്ത് അംഗം ശശിധരൻപിള്ള ,പി.ടി.എ വൈസ് പ്രസിഡന്റ് പി.സണ്ണിക്കുട്ടി, കോളേജ് യൂണിയൻ ചെയർപേഴ്സൺ എസ്.അവന്തിക എന്നിവർ സംസാരിച്ചു.

എക്സിക്യുട്ടീവ് എൻജിനീയർ ഐ.ജി. ഷിലു റിപ്പോർട്ട് അവതരിപ്പിച്ചു. റൂസാ കോഡിനേറ്റർ ഡോ.രശ്മി വിജയൻ നന്ദി പറഞ്ഞു.