p
കേരള സർവകലാശാല യുവജനോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ പൂജ രാജേഷിനെ നടൻ വിവേക് ഗോപൻ ആദരിച്ചപ്പോൾ

ചവറ: കേരള സർവകലാശാല യുവജനോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ചെറുശ്ശേരിഭാഗം ഷീല മന്ദിരത്തിൽ രാജേഷ്, അനീഷ ദമ്പതികളുടെ മകൾ പൂജ രാജേഷിനെ ബി.ജെ.പി ചവറവെസ്റ്റ് ഏരിയയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നടൻ വിവേക് ഗോപൻ പൊന്നാടയണിയിച്ചു. ബി.ജെ.പി വെസ്റ്റ് ഏരിയാ പ്രസിഡന്റ്‌ സുബാഷ്, വൈസ് പ്രസിഡന്റ്‌ സതീഷ്, ജനറൽ സെക്രട്ടറി വിളയിൽ അജീഷ് മണ്ഡലം വൈസ് പ്രസിഡന്റ്‌ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.