ഓയൂർ: സാഹിതി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച വി.എസ്.എസ്.സി റിട്ട. അഡ്മിനിസ്ട്രേറ്റർ കെ.എം.ജോർജ് രചിച്ച ക്രിക്കറ്റ് മാനിയ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രകാശനം ചെയ്തു. ഓടനാവട്ടം കോസ്മിക് മ്യൂസിക് സെന്ററിൽ നടന്ന ചടങ്ങിൽ വൈ.എം.സി.എ.കേന്ദ്ര നിർവാഹക സമിതി അംഗം കെ.ഒ.രാജു കുട്ടി റിട്ട. പ്രഥമാദ്ധ്യാപകൻ അനിൽ പി.വർഗീസിന് നൽകി പ്രകാശനം ചെയ്തു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഓയൂർ ചെങ്കുളം കൂടാരപ്പള്ളിയിൽ ജോർജ്ജ് മാത്യൂസാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ചെയ്തിരിക്കുന്നത്.