al
ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഐഡി കാർഡ് വിതരണയോഗം പുത്തൂർ വ്യാപരഭവനിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി.സുഭാഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

പുത്തൂർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ തിരിച്ചറിയൽ കാർഡ് വിതരണയോഗം പുത്തൂർ വ്യാപരഭവനിൽ പുത്തൂർ സർക്കിൾ ഇൻസ്‌പെക്ടർ ജി.സുഭാഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ് രഞ്ജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാജോയിന്റ് സെക്രട്ടറി ബൻസിലാൽ പുത്തൂർ, കൊട്ടാരക്കര മേഖലാ സെക്രട്ടറി സന്തോഷ് ആരാമം, പി.ടി.ബിനു , ബിജുലാൽ, സുനിൽ സൺഗ്രാഫിക്സ്, മേഖലാ പി.ആർ.ഒ അഖിൽ കൃഷ്ണൻ, ബിനു കൈതക്കോട്, സുബീഷ്, സജീവ് സെൽമ എന്നിവർ സംസാരിച്ചു. യൂണിറ്റ്‌ ട്രഷറർ നിശ്ചൽ വിജയ് നന്ദി പറഞ്ഞു.