man

 വിലവർദ്ധന താങ്ങാനാവുന്നില്ല

കൊല്ലം: മണ്ണെണ്ണ വില വർദ്ധനവിനെ തുടുന്നുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ മത്സ്യത്തൊഴിലാളികൾ. സിവിൽ സപ്ളൈസ് മുഖേന മണ്ണെണ്ണ ലഭ്യമാക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

ഏപ്രൽ 30ന് മണ്ണെണ്ണ ലഭ്യമാക്കുമെന്നായിരുന്നു ഏറ്റവും ഒടുവിൽ നൽകിയ ഉറപ്പ്. ഇത് പാലിച്ചില്ലെന്ന് മാത്രമല്ല. ഇനിയും നീണ്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഡീലർ കമ്മിഷൻ കൂടി നൽകേണ്ടിവന്നാൽ വില വീണ്ടും ഉയർന്നേക്കും.

പെർമിറ്റ് വാങ്ങി കാത്തിരിക്കുന്ന തൊഴിലാളികൾക്ക് നഷ്ടം മാത്രമാണ് മിച്ചം.

കഴിഞ്ഞ ഡിസംബറിന് ശേഷമാണ് സിവിൽ സപ്ളൈസ് മുഖേന മണ്ണെണ്ണ ലഭിക്കാതെ വന്നത്.

കൂടിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിനിറങ്ങിയാൽ മുടക്ക് മുതൽ പോലും ലഭിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും മത്സ്യ ലഭ്യതക്കുറവും കാര്യങ്ങൾ കൂടുതൽ ദുരിതപൂർണമാക്കിയിരിക്കുകയാണ്.

മത്സ്യഫെഡിൽ പെട്രോൾ തോൽക്കും

 ഒരു പെർമിറ്റിന് പ്രതിമാസം 140 ലിറ്റർ മണ്ണെണ്ണ

 ഒരു ലിറ്റർ മണ്ണെണ്ണ വില 126.45 രൂപ

 ലി​റ്ററി​ന് 25 രൂപ സബ്സിഡി ലഭിക്കും

 നാലുമാസമായി സബ്സിഡി തുക ലഭിക്കുന്നില്ല

 2015ലെ വില 49 രൂപ

സിവിൽ സപ്ളൈസിൽ

 മണ്ണെണ്ണ വില ലിറ്ററിന് 81 രൂപ

 വില വർദ്ധിപ്പിക്കും മുമ്പ് ലിറ്ററിന് 42 രൂപ

ഒരു പെർമിറ്റിന് ലഭിക്കുന്നത് 129 ലിറ്റർ മണ്ണെണ്ണ

കരിഞ്ചന്തയിൽ ₹ 110

സിവിൽ സപ്ളൈസ് മുഖേനയുള്ള മണ്ണെണ്ണ വിതരണം എത്രയും വേഗം ആരംഭിച്ചെങ്കിലേ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ.

മത്സ്യത്തൊഴിലാളികൾ