iftar
വിളക്കുടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദബിയ നാസറുദീർ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച ഇഫ്താർ സന്ദേശ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം എം.റഹീംകുട്ടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം കാര്യറ നസീർ, പുനലൂർ നഗരസഭാംഗം വിപിൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ജീവനക്കാർ, വിളക്കുടി ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ, മാദ്ധ്യമ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.